ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ ഓട്ടോമേറ്റഡ് റഡാറുകളുമായി ഖത്തര്‍

 ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ ഓട്ടോമേറ്റഡ് റഡാറുകളുമായി ഖത്തര്‍. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും ലക്ഷ്യമിട്ടാണ് റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റോഡ് അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ക്ക് പുറമെ ഓട്ടോമേറ്റഡ് റഡാറുകള്‍ കൂടി സ്ഥാപിക്കുന്നത്.

സെപ്തംബര്‍ മൂന്ന് മുതല്‍ ഈ റഡാറുകള്‍ നിരീക്ഷണം തുടങ്ങുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയുമാണ് ഓട്ടോമേറ്റഡ് റഡാറുകള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

24 മണിക്കൂറം ഇവ പ്രവര്‍ത്തിക്കും. രാത്രിയും പകലും ഒരുപോലെ നിയമലംഘനങ്ങള്‍ കൃത്യമായി റഡാറുകളില്‍ പതിയും. സുരക്ഷയുറപ്പാക്കാന്‍ റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *