മാലിന്യ നിര്‍മാര്‍ജനത്തിൽ മാതൃകയായി ഖത്തര്‍

മാലിന്യ നിര്‍മാര്‍ജനത്തില്‍ വീണ്ടും മാതൃകയായി ഖത്തര്‍. ലോകകപ്പ് കാലത്ത് ബ്രാന്‍ഡിങ്ങിന് ഉപയോഗിച്ച 173 ടണ്‍ പോളിസ്റ്റര്‍ തുണികള്‍ പുനരുപയോഗിച്ചാണ് ഖത്തര്‍ കയ്യടി നേടുന്നത്. സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബ്രാന്‍ഡിങ്ങിന് ഉപയോഗിച്ച തുണികള്‍ റീസൈക്കിള്‍ ചെയ്തത്. സ്റ്റേഡിയങ്ങളിലും മതിലുകളിലുമെല്ലാം ലോകകപ്പ് ആവേശം തീര്‍ക്കാനാണ് ഈ ബാനറുകളും തുണികളും ഉപയോഗിച്ചിരുന്നത്.

ഇവയെല്ലാം പ്ലാസ്റ്റിക്ക് ടാപ്പുകള്‍, തുണികള്‍, പാക്കേജിങ് വസ്തുക്കള്‍ തുടങ്ങി വൈവിധ്യമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റി. ഖത്തര്‍ ലോകകപ്പിന്റെ സുപ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. ലോകകപ്പ് സമയത്തെ മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിനും നിര്‍മാര്‍ജനത്തിനും സംഘാടകര്‍ കൃത്യമായ രൂപരേഖ തയ്യാറാക്കിയിരുന്നു. മാലിന്യത്തില്‍ ഊര്‍ജവും വളവുമെല്ലാം ഉല്‍പ്പാദിപ്പിച്ചു. ടൂര്‍ണമെന്റ് സമയത്തെ 80 ശതമാനം മാലിന്യങ്ങളും റീസൈക്കിള്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *