കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

അസ്ഥിരമായ കാലാവസഥ അടുത്ത ദിവസംകൂടി തുടരും. ശക്തമായ കാറ്റ് കാരണം ദൃശ്യപരത കുറയാനും കടൽ തിരമാലകൾ ആറടിയിലധികം ഉയരാനും സാധ്യതയുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ നമ്പറിൽ 112 ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *