ഒമാൻ ബാബ് അൽ മതയ്ബ് സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 25, വെള്ളിയാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഓഗസ്റ്റ് 25-ന് രാവിലെ മുതൽ ഓഗസ്റ്റ് 27, ഞായറാഴ്ച രാവിലെ വരെയാണ് ഈ ഗതാഗത നിയന്ത്രണം. റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്.
റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗവുമായി ചേർന്നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
استكمالاً لأعمال صيانة الطرق ب #محافظة_مسقط وبالتعاون مع @RopTraffic ستغلق #بلدية_مسقط جزئيًا شارع باب المثاعيب ب #مسقط ،وذلك ابتداءً من صباح غدٍ الجمعة وحتى صباح يوم الأحد الموافق 27/أغسطس/2023م؛ بغرض صيانة الجزء المتضرر من الشارع.
يرجى الانتباه، واتباع الإرشادات المرورية. pic.twitter.com/M1332iNT2A— بلدية مسقط (@M_Municipality) August 24, 2023