സൗദിയിൽ പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തും

ഇലക്ട്രിസിറ്റി ലൈനുകൾ ഉൾപ്പടെയുള്ള പൊതു ഉപയോഗ വിതരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ്ങ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അനധികൃതമായി ലൈനുകൾ ഉപയോഗിച്ച് ലൈറ്റിംഗ് പോളുകളിൽ നിന്ന് ഇലക്ട്രിസിറ്റി ചോർത്തുന്നത് ഉൾപ്പടെ പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങളിലേക്കുള്ള കടന്ന് കയറലുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തികൾക്ക് പതിനായിരം മുതൽ അമ്പതിനായിരം റിയാൽ വരെ പിഴയായി ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ തുകകൾ പുതുക്കിനിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് ഈ അറിയിപ്പ്. വാണിജ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പരിധിയിൽ നിന്ന് കൂടുതലായി സാധനങ്ങളുടെ വില കൂട്ടുന്നവർക്ക് അയ്യായിരം മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *