ലഖ്നോവിൽ കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവ് വെടിയേറ്റു മരിച്ചു. കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വസതിയിലാണ് സംഭവം. മന്ത്രിയുടെ മകന്റെ പേരിൽ ലൈസൻസുള്ള തോക്ക് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. മകന്റെ സുഹൃത്തായ വികാസ് ശ്രീവാസ്തവ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കേന്ദ്രമന്ത്രിയുടെ വസതിയിൽ മകന്റെ സുഹൃത്ത് വെടിയേറ്റു മരിച്ചു
