ഷാർജ സി.എസ്.ഐ. പാരിഷ് സ്ത്രീജനസഖ്യം പായസമത്സരം സംഘടിപ്പിച്ചു

ഷാർജ സി.എസ്.ഐ. പാരിഷിലെ സ്ത്രീജനസഖ്യം സംഘടിപ്പിച്ച പായസമത്സരം ഇടവകാംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും രുചിക്കൂട്ടുകളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. വ്യത്യസ്ത രുചികളിൽ തയ്യാറാക്കിയ പായസങ്ങൾ ഗൃഹാതുരത്വത്തിന്റെ ഓർമ്മകളുണർത്തി. ഇടവകവികാരി റവ. സുനിൽ രാജ് ഫിലിപ്പ് പായസമത്സരം ഉദ്ഘാടനം ചെയ്തു. അനേകംപേർ പങ്കെടുത്ത മത്സരത്തിൽ ജോയ്‌സ് എബ്രഹാം, ആൻസി പി. കോശി, ഐഡ സാറ മാത്യു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സ്ത്രീജനസഖ്യം നേതൃത്വം നൽകിയ മത്സരത്തിൽ മേഴ്സി മാത്യു, ജിഞ്ചു സുൻമേഷ് എന്നിവർ വിധികർത്താക്കളായിരുന്നു. മിനി ബി. തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മത്സരത്തിൽ സ്ത്രീജനസഖ്യം പ്രസിഡന്റ് നിവി സൂസൻ ജോർജ് സ്വാഗതം ആശംസിക്കുകയും ജാൻസി ബിജു നന്ദി അറിയിക്കുകയും ചെയ്തു. വിജയികളായവർക്ക് ഗിഫ്റ് വൗച്ചറുകളും സെർട്ടിഫിക്കറ്റുകളും നൽകി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *