സൗദിയിൽ സ്വദേശി ജീവനക്കാരുടെ മിനിമം വേതനം ഉയർത്തി

സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ വേതനം വർധിപ്പിച്ച് മാനവവിഭവശേഷി മന്ത്രാലയം. നിലവിലെ 3200 റിയാൽ 4000 ആക്കിയാണ് ഉയർത്തിയത്. തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി സർക്കാർ അനുവദിക്കുന്ന സഹയാങ്ങൾ ലഭ്യമാകുന്നതിന് പുതുക്കിയ വേതന നിരക്ക് നൽകിയിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ഹ്യൂമൺ റിസോഴ്സ് ഡവലപ്പ്മെന്റ് ഫണ്ട് അഥവ ഹദഫാണ് മിനിമം വേതനം പുതുക്കി നിശ്ചയിച്ചത്. സ്വദേശി ജീവനക്കാർക്ക് സർക്കാർ നൽകി വരുന്ന തൊഴിൽ പരിശീലനത്തിന്റെ ഭാഗമായുള്ള വിഹിതം ലഭിക്കുന്നതിന് പുതുക്കിയ നിരക്ക് നിർബന്ധമാണ്.

ഹദഫിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജോലിയിൽ പ്രവേശിച്ച് 120 ദിവസം പിന്നിടുമ്പോഴാണ് നിലവിൽ ഹദഫിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഇത് 90 ദിവസമായി കുറച്ചു. തൊണ്ണൂറ് മുതൽ 180 ദിവസത്തിനുള്ള ഹദഫ് രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പക്ഷം സേവനം നഷ്ടമാകും. സെപ്തംബർ 5 മുതൽ പുതുക്കിയ നിബന്ധന പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *