ഖത്തറിൽ പിടിച്ചെടുത്ത വാഹനങ്ങൾ പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണം

ഖത്തറിൽ വിവിധ കാരണങ്ങളാൽ ട്രാഫിക് വിഭാഗം പിടിച്ചെടുത്ത വാഹനങ്ങൾ പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണമെന്ന് നിർദേശം. ഇതിനായി ഇൻഡസ്ട്രിയൽ ഏരിയയിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെ സമീപിക്കണം. പിഴയും ഗ്രൌണ്ട് ഫീസും അടയ്ക്കുന്നവർക്ക് വാഹനങ്ങളുമായി മടങ്ങാം. അല്ലാത്ത പക്ഷം വാഹനങ്ങൾ പൊതുലേലത്തിന് വയ്ക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *