ആലുവ പീഡനം: പ്രതി മോഷ്ടാവെന്ന് സൂചന

ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതി മോഷ്ടാവെന്ന് പ്രാഥമിക നിഗമനം. ഇയാൾ മറ്റൊരു വീട്ടിലേക്ക് മോഷണത്തിനായി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാൾ സ്ഥിരം ക്രിമിനലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതി തിരിവനന്തപുരം സ്വദേശിയാണെന്നും സൂചനയുണ്ട്.

ഇന്ന്‌ പുലർച്ചെയാണ് ഒമ്പത് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇയാൾ കുട്ടിയുമായി പോകുന്നത് അയൽവാസിയായ സുകുമാരൻ എന്ന വ്യക്തി കണ്ടിരുന്നു. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നാട്ടുകാർ നടത്തിയ തിരച്ചിലിൽ സമീപത്തെ വയലിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *