ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ ഈദ് ഓണം ആഘോഷം നടത്തി

ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും അംഗങ്ങൾക്ക് താങ്ങും തണലുമാവുക. പ്രതിസന്ധിഘട്ടങ്ങളിൽ അവരെ ചേർത്ത് പിടിക്കുക… കൃത്യമായ ഇടപെടലുകളിലൂടെ സാധ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്തുക എല്ലാറ്റിനുമുപരി അംഗങ്ങൾ തമ്മിൽ ഒരു ദൃഢമായ സ്‌നേഹബന്ധം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ മെഡിക്കൽ ക്യാമ്പ്, ചികിത്സാ സഹായങ്ങൾ, ആരോഗ്യ സംബന്ധമായ ക്‌ളാസുകൾ, ജോലി സംബന്ധമായ വിഷയങ്ങളിൽ കഴിയാവുന്ന സഹായമെത്തിക്കൽ, നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിച്ചവർക്ക് ടിക്കറ്റ് എടുത്തു നൽകിയത്, ഹെൽത്ത് കാർഡ് സംവിധാനം അങ്ങനെ ജീവകാരുണ്യ മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് ഇടപെട്ട് മുന്നോട്ട് പോകുന്ന ഒരു പ്രസ്ഥാനം.

ഓണം ഈദ് ആഘോഷം 1/9/2023 വെള്ളിയാഴ്ച അൽ കൂദ് അൽ സലാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു ഏകദേശം ആയിരം അംഗങ്ങൾപങ്കെടുത്തു നാടിനെ ഒമാനിൽ പുനഃസൃഷ്ടിക്കപ്പെട്ട ദിനം. മാവേലിയും പുലിക്കളിയും പഞ്ചവാദ്യവും ചിങ്കാരിമേളവും കളരിപ്പയറ്റും ഒപ്പനയും തിരുവാതിരയും അരങ്ങിൽ വിസ്മയം തീർത്തു കുചേലവൃത്തം എന്ന പുതുമയാർന്ന പരിപാടി പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്ന് തന്നെയായിരുന്നു. കൂട്ടായ്മയിലെ മുതിർന്ന അഗം മൊയ്തീൻ അയ്യാരിൽ ഭദ്രദീപം കൊളുത്തി സംസ്‌കാരിക സമ്മേളനം ഉൽഘാടനം നിർവ്വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദും സെക്രട്ടറി ലിബീഷും സംസാരിച്ചു, സഘടനയെ കുറിച്ച് ജോസെക്രട്ടറി ബിജു അയ്യാരിൽ വിശദീകരിച്ചു, ട്രഷറർ സുനിൽ കാട്ടകത്ത് നന്ദി പറഞ്ഞു. കൂട്ടായ്മയിലെ അഗങ്ങൾക്കുള്ള ഹെൽത്ത് കാർഡിന്റെ ഉൽഘാടനം നബീലും ഡോക്ടർ സൂസനും ചേർന്ന് നിർവ്വഹിച്ചു… മുജീബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കലാവിരുന്ന്, അതും കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ചത്, കാണികളുടെ കണ്ണും മനസ്സും നിറച്ചു. രാവിലെ 11 മണിക്ക് സദ്യയോടെ ആരംഭിച്ച പരിപാടി രാത്രി 10.30 ന് ജോയിന്റ് സെക്രട്ടറി വാസുദേവൻ പൊയ്യാറയുടെ ആർപ്പുവിളികളോടെ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *