മഹാരാജ ഫസ്റ്റ് ലുക്ക്: തൻ്റെ 50-ാം ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി വിജയ് സേതുപതി

നടൻ വിജയ് സേതുപതി നായകനാകുന്ന മഹാരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാർത്താ സമ്മേളനത്തിലാണ് വിജയ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. നടൻ വിജയ് സേതുപതിയുടെ അൻപതാം ചിത്രമായ മഹാരാജ സംവിധാനം ചെയ്യുന്നത് നിഥിലനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഞായറാഴ്ച ചെന്നൈയിൽ റിലീസ് ചെയ്തു. ലോഞ്ചിംഗ് വേളയിൽ സേതുപതി വേദിയിലെത്തുകയും ചിത്രത്തെ കുറിച്ച് പറയുമ്പോൾ വളരെ വികാരാധീനനാകുകയും ചെയ്തു .

രക്തത്തിൽ കുളിച്ച ഷർട്ടും പാന്റും ധരിച്ച വിജയ് കൈയിൽ അരിവാളുമായി പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നതാണ് പോസ്റ്ററിൽ കാണിക്കുന്നത്. നിങ്ങളുടെ പ്രശംസയ്ക്കും വിമർശനത്തിനും നന്ദി എന്നാണ് താരം മാധ്യമങ്ങളോട് പറഞ്ഞത്. 50 ചിത്രങ്ങൾ തീരെ പ്രതീക്ഷിച്ചതല്ല. അതൊരു നാഴികക്കല്ല് പോലെയാണ്. നമ്മൾ ഇത്ര ദൂരം എത്തി എന്നത് നമുക്ക് പ്രതീക്ഷ നൽകുന്നു. കൂടാതെ, ഇത് ഒരുപാട് അനുഭവം കൂട്ടിച്ചേർക്കുന്നു. ഇതിൽ ക്ഷമയും വിവേകവും ഉൾപ്പെടുന്നു. എനിക്ക് നല്ല അനുഭവങ്ങൾ തന്ന എല്ലാ സംവിധായകർക്കും കലാകാരന്മാർക്കും നന്ദി. വിജയ് തുറന്നു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *