കതാറ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദര്‍ശനം; ലേലത്തില്‍ വിറ്റത് 40 പക്ഷികൾ

കതാറ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദര്‍ശനത്തില്‍ ലേലത്തില്‍ 40 ഫാല്‍ക്കണ്‍ പക്ഷികളെ വിറ്റു. ഒരു കോടി 82 ലക്ഷം രൂപയാണ് ഇത്തവണത്തെ ഉയര്‍ന്ന ലേലത്തുക. പ്രതാപത്തിന്റെ അടയാളമായ ഈ പക്ഷികള്‍ക്കായി ലക്ഷങ്ങളും കോടികളും ചെലവഴിക്കാറുണ്ട്. അറബ് മേഖലയിലെ പ്രധാന ഫാല്‍ക്കൺ പ്രദര്‍ശനമായ കതാറയിലും ഈ ആവേശം കണ്ടു.

ഇത്തവണ ഒരു പക്ഷിക്ക് കിട്ടിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 20 ലക്ഷം റിയാല്‍ ആണ്, അതായത് ഒരു കോടി 82 ലക്ഷം രൂപയാണ്. ഇ ബിഡ്ഡിങ് വഴിയായിരുന്നു ഇത്തവണ ലേലം നടന്നത്. ഇവയിൽ ഏറ്റവും ഉയർന്ന ലേല വിലയാണ് എട്ടു ലക്ഷം റിയാൽ. ഹുർറ് എന്ന ഇനത്തിലുള്ള ഫാൽകണിനായിരുന്നു എട്ട് ലക്ഷം റിയാൽ ലേലത്തിൽ ലഭിച്ചത്. ഇതോടൊപ്പം ഫാൽകണുകളുടെ തലപ്പാവ് നിർമാണത്തിൽ മത്സരവും സംഘടിപ്പിച്ചിരുന്നു. ആകർഷകമായ രൂപങ്ങളിൽ തലപ്പാവുകൾ നിർമിച്ച് നിരവധി പേർ പങ്കാളിയായി.

Leave a Reply

Your email address will not be published. Required fields are marked *