കൊല്ലം കുണ്ടറയിൽ വിദ്യാര്‍ഥിനി കഴുത്തറുത്ത് മരിച്ച നിലയില്‍

കുണ്ടറയില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ 22കാരി സൂര്യയാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സൂര്യയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കറിക്കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് നിഗമനം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും സ്ഥലത്ത് നിന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസം കൂട്ടുകാരിക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും തനിക്ക് ലഭിച്ചില്ലെന്നും, വിഷാദ രോഗത്തിലാണെന്നും എഴുതിയ ആത്മഹത്യ കുറിപ്പാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *