മൈന പേടി; മൈനകളുടെ എണ്ണം ഗണ്യമായി കൂടുന്നതായി ഖത്തർ

ഇന്ത്യന്‍ മൈനകള്‍ ഖത്തറിന്റെ ആവാസ വ്യവസ്ഥയുടെ സന്തുലനം തെറ്റിക്കുന്നതായി അധിക‍ൃതര്‍. ആക്രമണ സ്വഭാവമുള്ള മൈനകള്‍ മറ്റു പക്ഷികള്‍ക്ക് ഭീഷണിയാണെന്ന് ഖത്തര്‍ അനിമല്‍ വൈല്‍ഡ് ലൈഫ് തലവന്‍ വ്യക്തമാക്കി.

ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് ഇന്ത്യന്‍ ക്രോ എന്നറിയപ്പെടുന്ന മൈനകള്‍. ഖത്തറില്‍ മൈനകളുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. പൊതുവെ മനുഷ്യര്‍ക്ക് പ്രയാസമൊന്നും ഉണ്ടാക്കില്ലെങ്കിലും മറ്റുപക്ഷികളെ അപേക്ഷിച്ച് ഇവ ആക്രമണകാരികളാണ്. ഇത് ഖത്തറിലെ ആവാസവ്യവസ്ഥയുടെ സന്തുലനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

വളര്‍ത്തുപക്ഷിയായാണ് മൈന ഖത്തറില്‍ എത്തിയതെന്നാണ് കരുതുന്നത്. മൈനകളുടെ എണ്ണം കൂടുന്നത് തടയാനുള്ള നടപടികള്‍ പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. അല്ലാത്ത പക്ഷം മറ്റുപക്ഷികളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്ന് അനിമല്‍ വൈല്‍ഡ് ലൈഫ് ഡെവലപ്മെന്റ് ഡിപാര്‍ട്മെന്റ് തലവന്‍ അലി സലാഹ് അല്‍മര്‍റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *