കുവൈത്തിൽ ലുലുവിന്റെ 15ാമത് ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ തുറന്നു

കുവൈത്തിൽ ലുലുവിന്റെ 15ാമത് ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ തുറന്നു. ഡോ. അലി മെർദി അയ്യാശ് അലനസി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ് ചെയർമാൻ ഡോ. എം.എ. യൂസുഫലി, മറിയം ഇസ്മായിൽ ജുമാ അൽ അൻസാരി,ലുലു ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

യു.എ.ഇ, മ്യാന്മർ, ബംഗ്ലാദേശ്, യമൻ, ഇന്ത്യ, താൻസനിയ, സ്പെയിൻ, മലാവി, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, കെനിയ എന്നിവിടങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.

83,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ഹവല്ലിയിലെ ഹൈപ്പർമാർക്കറ്റ്. പലചരക്ക്, നോൺ-ഫുഡ്,ഫ്രഷ് ഫുഡ്,വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ്,മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ ലഭ്യമാണ്. എം.എ. അഷ്റഫ് അലി, അദീബ് അഹ്മദ്, മുഹമ്മദ് ഹാരിസ്, ശ്രീജിത്ത് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *