ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും; 11 മണിമുതൽ എകെജി സെന്ററിൽ പൊതുദർശനം

മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ചിറയിൻകീഴിലെ വീട്ടിലുള്ള മൃതദേഹം രാവിലെ എകെജി സെന്ററിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 11 മണി മുതലായിരിക്കും പൊതു ദർശനം. രണ്ട് മണി മുതൽ സി.ഐ.ടി.യു ഓഫീസിലും പൊതുദർശനമുണ്ടാകും. വൈകുന്നേരം അഞ്ച് മണിക്ക് തൈക്കാട് ശന്തികവാടത്തില്‍ മൃതദേഹം സംസ്കരിക്കും.

വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ആനത്തലവട്ടം ആനന്ദൻ അന്തരിച്ചത്. 86 വയസായിരുന്നു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവുമാണ്. മൂന്ന് തവണ എം.എൽഎയായിരുന്നു.,കയർ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ നേതൃത്വത്തിലേക്ക് എത്തിയത്.

തൊഴിലാളി വർഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. തൊഴിലാളിവർഗ രാഷ്ട്രീയത്തിന് പ്രിയപ്പെട്ട നേതാവായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച മികച്ച ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ആനത്തലവട്ടമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *