റൂബി ഫിറ്റ്‌നസ് സെന്റര്‍ ഇനി അൽ ഐനിലും;ഉദ്ഘാടനം നിർവഹിച്ച് ഫിറ്റ്‌നസ് ലോകത്തെ വിഖ്യാത താരം സെര്‍ഗിയോ ഒലീവിയ ജൂനിയര്‍

നാലു പതിറ്റാണ്ടായി ബ്യൂട്ടി, ഹെല്‍ത്ത്, ഫിറ്റ്‌നസ് മേഖലകളിലായി മിഡില്‍ ഈസ്റ്റില്‍ മുന്‍നിര ശൃംഖലയായി വളര്‍ന്നു വന്ന റൂബി ഗ്രൂപ്പിന്റെ റൂബി ഫിറ്റ്‌നസ് സെന്റര്‍ യുഎഇ അല്‍ ഐനില്‍ പ്രവര്‍ത്തനം തുടങ്ങി.വിഖ്യാത അമേരിക്കന്‍ പ്രഫഷണല്‍ ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ലോകത്തെ പ്രശസ്ത താരവും, ചലച്ചിത്ര നടനുമായ സെര്‍ഗിയോ ഒലീവിയ ജൂനിയര്‍ അല്‍ ഐന്‍ ബറാറി ഔട്‌ലെറ്റ് മാളില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

റൂബി ഗ്രൂപ് ചെയര്‍മാന്‍ ബാലന്‍ വിജയന്‍, രമ വിജയന്‍, CEOമാരായ ഹാമിദലി, അനീഷ്.എസ്., ഷിബു, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഖാദർ,ഹരിപ്രസാദ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. റൂബി ഗ്രൂപ്പിന്റെ 40 ആംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സെര്‍ഗിയോയുടെ ബോഡി ബില്‍ഡിംഗ് ഷോയും അരങ്ങേറി.ചടങ്ങില്‍ റൂബി ഗ്രൂപ് ജീവനക്കാരെ അനുമോദിച്ചു. റൂബി ടെക്‌നോളജി,അഡ്വര്‍സിംങ് & പ്രൊഡക്ഷന്റെ റീബ്രാന്റ് ലോഗോ ലോഞ്ചും ഇതോടൊപ്പം നടന്നു

ലോകമെങ്ങുമുള്ള നിരവധി ആരാധകര്‍ക്ക് സെര്‍ഗിയോ ജൂനിയറുമായി കാണാന്‍ റൂബി ഗ്രൂപ് അല്‍ ഐന്‍ റൂബി ഫിറ്റ്‌നസ് സെന്ററില്‍ അസരമൊരുക്കിയിരുന്നു. വ്യത്യസ്ത മേഖലകളിലെ നിരവധി പ്രമുഖരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *