ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഐ.എസ്.ഒ അംഗീകാരം നിലനിർത്തി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഐ.എസ്.ഒ അംഗീകാരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിലനിർത്തി. യാത്രക്കാർക്കും പങ്കാളികൾക്കും മികച്ച സേവനങ്ങൾ നൽകുന്നതിനാണ് 2020 ല്‍ ഹമദ് വിമാനത്താവളത്തെ തേടി ഐഎസ്ഒ അംഗീകാരമെത്തിയത്.

ബി.എസ്.ഐ അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യ വിമാനത്താവളങ്ങളിലൊന്ന് കൂടിയായിരുന്നു ഹമദ് അന്താരാഷ്ട്ര വിമാത്താവളം. വിമാനത്താവളത്തിന്റെ സുസ്ഥിരവും ശക്തവുമായ ബിസിനസ് വളർച്ചയാണ് നേട്ടത്തിന് കാരണമായിരിക്കുന്നത്. ജനങ്ങൾക്ക് മികച്ച സേവനങ്ങളും സൌകര്യങ്ങളുമാണ് വിമാനത്താവളം ഉറപ്പുവരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *