ഒമാൻ നാഷണൽ മ്യൂസിയം യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ അംഗത്വം നേടി

ഒമാനിലെ നാഷണൽ മ്യൂസിയം യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗിക അംഗത്വം നേടിയതായി അധികൃതർ അറിയിച്ചു. ഉസ്ബെക്കിസ്ഥാനിൽ വെച്ച് നടന്ന ഇരുപത്തഞ്ചാമത് UNWTO ജനറൽ അസംബ്ലിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. UNWTO അംഗമാകുന്ന ഒമാനിലെ ആദ്യ മ്യൂസിയമാണ് നാഷണൽ മ്യൂസിയം.

സാംസ്‌കാരികമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് മ്യൂസിയം നൽകുന്ന പ്രാധാന്യമാണ് UNWTO അംഗത്വം പ്രകടമാക്കുന്നതെന്ന് ഒമാൻ നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ഹസൻ അൽ മൂസാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *