സെക്സിൻറെ കുറവ് പുരുഷന്മാരിൽ ഡിപ്രഷൻ – സ്ട്രെസ് തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കും; ആഴ്ചയിൽ മൂന്നു പ്രാവശ്യം സെക്‌സ് 75 മൈൽ ഓടുന്നതിനു തുല്യം

സെക്‌സ് ആരോഗ്യത്തിനു ഗുണകരമെന്നു വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തലച്ചോറിനെ മാത്രമല്ല ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിക്കുന്ന വിവിധ ന്യൂറോ ട്രാൻസ്മിറ്ററുകളെ ലൈംഗികത സജീവമാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്തോറും ലൈംഗിക പ്രവർത്തനങ്ങൾ മികച്ചതായിരിക്കും. കൂടാതെ ആഴ്ചയിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും സെക്‌സിലേർപ്പെടുന്നത് ആരോഗ്യത്തിനു ഗുണകരമാണെന്നാണ് കണ്ടെത്തൽ.

സ്ത്രീകളിലും പുരുഷന്മാരിലും ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നതുപോലെ ഇതിൻറെ കുറവ് ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. സെക്സിലേർപ്പെടുന്ന സമയത്തു പുറപ്പെടുവിക്കുന്ന പല ഹോർമോണുകളും ആരോഗ്യത്തിനു ഗുണകരമാണ്. ലൈംഗികതയിലെ കുറവു പ്രത്യേകിച്ചും പുരുഷന്മാരിലാണ് ആരോഗ്യപ്രശ്‌നങ്ങൾ കൂടുതലായി സൃഷ്ടിക്കുന്നത്. കൂടാതെ പുരുഷന്മാരിൽ സെക്സിൻറെ കുറവ് മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനത്തിൽ ഡിപ്രഷൻ, ടെൻഷൻ, സ്ട്രെസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുന്നു.

എൻഡോർഫിൻ, ഡോപാമൈൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതുവഴി രതിക്രീഡയ്ക്കു മാനസിക സമ്മർദ്ദം അകറ്റാനാകും. ഇവ ഫീൽ ഗുഡ് ഹോർമോണുകൾ എന്നാണ് അറിയപ്പെടുന്നത്. മാനസിക പിരിമുറുക്കം ഒഴിവാക്കാനുള്ള സ്വാഭാവിക മാർഗമായി രതിക്കു കഴിയും. ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണ് സെക്‌സ്.

Leave a Reply

Your email address will not be published. Required fields are marked *