എട്ടാം ഖത്തർ മലയാളി സമ്മേളനം നവംബർ പതിനേഴിന്

എട്ടാം ഖത്തർ മലയാളി സമ്മേളനം നവംബർ പതിനേഴിന് വെള്ളിയാഴ്ച നടക്കും. ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളാണ് സമ്മേളന വേദി. സമ്മേളനത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കെ. മുരളീധരൻ എംപി, ജോൺ ബ്രിട്ടാസ് എംപി, ആലങ്കോട് ലീലാകൃഷ്ണൻ, ബിഷപ്പ് ഡോക്ടര്‍ ഗീവർഗീസ് മാർ കൂറിലോസ്, ഡോക്ടര്‍ ജമാലുദ്ദീൻ ഫാറൂഖി, ഡോക്ടര്‍ മല്ലിക എം ജി എന്നിവർ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഷറഫ്‌ പി ഹമീദ്‌,ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ,മുഖ്യ രക്ഷാധികാരി എ പി മണികൺഠൻ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *