ബിജെപി – ജനതാദൾ എസ് ലയനമില്ല; കർണാടകയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് എച്ച്.ഡി.കുമാരസ്വാമി

കർണാടകയിൽ ബിജെപിയിൽ ലയിക്കാൻ ജനതാദൾ എസിനു പദ്ധതിയൊന്നുമില്ലെന്നും കോൺഗ്രസ് സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടാൻ ഇരു കക്ഷികളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ദൾ സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ എൻഡിഎയുടെ ഭാഗമാകാൻ ദൾ തീരുമാനിച്ചിരുന്നു. തുടർന്ന് ബിജെപി കേന്ദ്ര നേതൃത്വവുമായി ലോക്‌സഭാ സീറ്റ് വിഭജന ചർച്ച നടക്കാനിരിക്കെയാണു കുമാരസ്വാമിയുടെ വിശദീകരണം. 

ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിതനായ ബി.വൈ.വിജയേന്ദ്രയെ അനുമോദിച്ചാണ് കുമാരസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയും ദളും തമ്മിൽ കൈകോർക്കൽ സംസ്ഥാനത്തെ പ്രബല ജാതി വിഭാഗങ്ങളായ ലിംഗായത്തുകളുടെയും വൊക്കലിഗരുടെയും പിന്തുണ ഉറപ്പാക്കലിന് മാത്രമല്ല വേദിയൊരുക്കുന്നത്. 6 മാസത്തെ കോൺഗ്രസ് ഭരണത്തിനെതിരെ മറ്റു സമുദായങ്ങളും എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കാൻ അവസരം തേടുകയാണെന്നും കുമാരസ്വാമി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *