ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ദുബായ് ഒരുങ്ങുന്നു; ആഗോള താപനം കുറയ്ക്കാനുള്ള യുഎഇ ലക്ഷ്യം ഏറ്റെടുത്ത് മലയാളി

ആഗോള താപനം കുറയ്ക്കുവാനുള്ള യു.എ.ഇ ഭരണകൂടത്തിന്റെ മഹത്തായ ലക്ഷ്യം ഏറ്റെടുത്ത് ദുബായിലെ പ്രവാസി മലയാളി.സാമ്പത്തിക ചിലവേറിയ സാങ്കേതിക സംവിധാനങ്ങളോ, വൈദ്യുതിയോ, അറ്റകുറ്റ പണികളോ ഇല്ലാതെ, കുറഞ്ഞ നിരക്കില്‍ അകത്തളങ്ങളെ പ്രകാശ പൂര്‍ണ്ണമാക്കുന്ന സോളാര്‍ റൂഫ് സ്‌കൈ ലൈറ്റുകള്‍ പുറത്തിറക്കിയിരിക്കുകയാണ്, തൃശൂര്‍ സ്വദേശി ലിജോ ജോര്‍ജ് കുറ്റൂക്കാരന്‍.

ആഗോള കാലാവസ്ഥയ്ക്ക് ഉച്ചകോടിയായ ‘കോപ് 28’ ന് ദുബായ് നഗരം ഒരുങ്ങുന്ന ഘട്ടത്തിലാണ് , ഈ മലയാളി കൈയ്യടി നേടുന്നത്. അതേസമയം, ദുബായില്‍ നവംബര്‍ 15 മുതല്‍ 17 വരെ, ദുബായ് ഗവര്‍മെന്റ് സംഘടിപ്പിക്കുന്ന, വെറ്റ്ക്‌സ് എന്ന രാജ്യാന്തര പ്രദര്‍ശത്തിലും മലയാളി ഉടമസ്ഥതയിലുള്ള ലിജാന്‍ ഗ്രൂപ്പ് പങ്കെടുക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ലിജോ ജോര്‍ജ് കുറ്റൂക്കാരന്‍ പറഞ്ഞു. ലില്ലി ബ്രൈറ്റ് സോളാര്‍ എന്ന പേരിലുള്ള ഇത്തരം സ്‌കൈ ലൈറ്റുകള്‍ , സ്വാഭാവിക പകല്‍ വെളിച്ചം പോലെ ഉപയോഗിക്കാനാകും. ഊര്‍ജ്ജ ലാഭത്തിനു പുറമെ, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് വെല്ലുവിളിയാകുന്നില്ല. മാത്രല്ല, അറ്റകുറ്റ പണികള്‍ ആവശ്യമില്ല എന്നതും ഇതിന്റെ മറ്റൊരു നേട്ടമാണ്. ഇപ്രകാരം, രാജ്യാന്തര വിപണി കൂടി ലക്ഷ്യമിട്ടാണ്, വെറ്റെക്‌സില്‍ സജീവ സാന്നിധ്യമാകാന്‍ ദുബായ് ആസ്ഥാനമായ ലിജാന്‍ ഗ്രൂപ്പിനെ, സംഘാടകര്‍ വെറ്റക്‌സിലേക്ക് ക്ഷണിച്ചത്.

ലില്ലി ബ്രൈറ്റ് സോളാര്‍ റൂഫ് എന്ന സ്‌കൈലൈറ്റുള്‍ ഏറെ ബലമേറിയതാണ്. കൂടാതെ, പോളികാര്‍ബോണറ്റിന്റെ ശക്തമായ രണ്ടു പാളികള്‍ ഉള്ളതിനാല്‍, അള്‍ട്രാ വയലറ്റ് രശ്മികളെ തടയാനാകും. ഇതുവഴി അകത്തളങ്ങളിലേക്കുള്ള ചൂട് കുറയും. ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും കാലാവസ്ഥയ്ക്ക് ഇത് ഏറെ ഗുണകരമാണ്. ഫാക്ടറികള്‍, വര്‍ക്ക് ഷോപ്പുകള്‍, സ്റ്റേഡിയങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവക്ക് ഇത് ഏറെ അനുയോജ്യമാണെന്നും ലിജാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ലിജോ ജോര്‍ജ് കുറ്റൂക്കാരന്‍ പറഞ്ഞു.

ഉപഭോക്താവിന്റെ ആവശ്യാനുസരണം,മേല്‍ക്കൂരയുടെ ഷീറ്റിന്റെ രൂപകല്‍പ്പനക്ക് അനുസരിച്ച്,ബേയ്‌സോടു കൂടി കുറഞ്ഞ ചെലവില്‍ ഈ സ്‌കൈ ലൈറ്റുള്‍ സ്ഥാപിക്കാം. ഇതോടെ, അകത്തളങ്ങളിലെ സ്വാഭാവിക ഭംഗി വര്‍ധിപ്പിക്കാനാകും. യുഎഇയിലെ നിലവിലെ നിയമം അനുസരിച്ച് , മേല്‍ക്കുരകളുടെ ആകെ വലുപ്പത്തിന്റെ അഞ്ച് ശതമാനം, റൂഫ് സ്‌കൈ ലൈറ്റ് ഉപയോഗിക്കേണ്ടതാണ്. എന്നാല്‍, ലില്ലി ബ്രൈറ്റ് സോളാര്‍ റൂഫ് വിളക്കുകള്‍ ആണെങ്കില്‍, ഇത് രണ്ട് ശതമാനം മാത്രമെ ആവശ്യമുള്ളൂ. ഈ രണ്ടു ശതമാനം വഴി, അഞ്ചു ശതമാനത്തിലധികം വെളിച്ചം ഉറപ്പാക്കാനുകുന്നു എന്നതും വലിയ നേട്ടമാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുന്ന വെറ്റ്ക്‌സ് പ്രദര്‍ശനത്തില്‍ ഹാള്‍ നമ്പര്‍ ഏഴിലെ സെവന്‍ ഇ- രണ്ട് ആണ്, ലിജാന്‍ ഗ്രൂപ്പിന്റെ സ്റ്റാള്‍ നമ്പര്‍. നേരത്തെ, ലിജാന്‍സ് സോളാര്‍ സ്‌കൈ ട്യൂബുകളും, ലിജാന്‍സ് ഗ്രീന്‍ റൂഫ് വെന്റിലേറ്ററുകളും പുറത്തിക്കി വിജയിച്ച, പശ്ചാത്തതലത്തിലാണ്, പുതിയ ലില്ലി ബ്രൈറ്റ് സോളാര്‍ റൂഫ് സ്‌കൈ ലൈറ്റുകള്‍ പുറത്തിറക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ ലിജാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ലിജോ ജോര്‍ജ് കുറ്റൂക്കാരന്‍, അഞ്‌ന ലിജോ , അനില്‍ ഇമ്മട്ടി, ഹസീബ് ചൗധരി, ജെറിഷ് ജോര്‍ജ് എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *