കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ബാഗിൽ കണ്ടെത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഹരിയാനയിലെ ഫരീദാബാദിലാണ് ക്രൂര സംഭവം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസെത്തി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് സമീപത്തെ വീട്ടിലെ കുളിമുറിയിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വീട്ടുടമസ്ഥൻ ടെറസിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി.
ബലാത്സംഗശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.