ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ലോകകപ്പിലെ പ്രകടനത്തിനും പ്രശംസ

ലോകകപ്പ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കിയെങ്കിലും രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യയ്‌ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി. ലോകകപ്പിലൂട നീളം ടീം കാഴ്‌ച്ച വച്ച പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.

‘പ്രിയ ടീം ഇന്ത്യ,ലോകകപ്പിൽ ഉടനീളം നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്’ – പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.

ഒപ്പം ഓസ്ട്രേലിയൻ ടീമിനും അദ്ദേഹം വിജയാശംസകൾ അറിയിച്ചു .’ഗംഭീരമായ ലോകകപ്പ് വിജയത്തിന് ഓസ്‌ട്രേലിയയ്‌ക്ക് അഭിനന്ദനങ്ങൾ! മികച്ച വിജയത്തിൽ കലാശിച്ച ടൂർണമെന്റിലൂടെ പ്രശംസനീയമായ പ്രകടനമായിരുന്നു അവരുടേത്. ഇന്നത്തെ ശ്രദ്ധേയമായ ഗെയിമിന് ട്രാവിസ് ഹെഡിന് അഭിനന്ദനങ്ങൾ’ മോദി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *