ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഒമാൻ പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവർ സംയുക്തമായാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.ഇന്ത്യയും, ഒമാനും തമ്മിലുള്ള സാംസ്കാരിക ബന്ധം, ശക്തമായ സൗഹൃദം എന്നിവ എടുത്ത് കാട്ടുന്നതാണ് ഈ സ്റ്റാമ്പുകൾ.ഇന്ത്യയിലെയും, ഒമാനിലെയും നാടോടിനൃത്തകലകളെ പ്രമേയമാക്കിയാണ് ഈ സ്റ്റാമ്പുകൾ ഒരുക്കിയിരിക്കുന്നത്.200 ബൈസ മൂല്യമുള്ള രണ്ട് സ്റ്റാമ്പുകളാണ് ഈ അവസരത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഒരു സ്റ്റാമ്പിൽ ഒമാനി നൃത്തരൂപമായ അൽ രസ്ഹയും, രണ്ടാമത്തെ സ്റ്റാമ്പിൽ ഗുജറാത്തിൽ നിന്നുള്ള പരമ്പരാഗത ദാണ്ഡിയ റാസ് നൃത്തരൂപവും രേഖപ്പെടുത്തിയിട്ടുണ്ട്.
احتفاءً بالروابط الثقافية والصداقة المتينة التي تربط بين سلطنة عمان وجمهورية الهند، حضرة صاحب الجلالة السلطان هيثم بن طارق المعظم – حفظه الله ورعاه- يهدي فخامة دروبادي مورمو رئيسة جمهورية الهند الصديقة للرسم الفني للطابع البريدي المشترك الذي تم تدشينه تزامنًا مع زيارة جلالته… pic.twitter.com/xiCujC3B4e
— بريد عمان (@oman_post) December 16, 2023