കുവൈത്തിൻറെ പതിനേഴാമത് അമീറായി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ പാർലിമെന്റ് പ്രത്യേക സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.
കഴിഞ്ഞ മൂന്നു വർഷമായി കിരീടാവകാശി എന്ന നിലയിൽ ചുമതലകൾ വഹിച്ചുവരികയായിരുന്നു അദ്ദേഹം. നേരത്തേ ഭരണ നേതൃത്വത്തിൽ വിവിധ പദവികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ശൈഖ് അഹമ്മദ് ജാബർ മുബാറക് അസ്സബാഹിൻറെ ഏഴാമത്തെ മകനാണ് ശൈഖ് മിശ്അൽ.