‘അന്ന് ഞാൻ കാണാൻ പാടില്ലാത്തത് കണ്ടു’: അമൃതയെ കുറിച്ച് തുറന്ന് പറഞ്ഞ് ബാല

അമൃതയെ കുറിച്ചും ​ഗോപി സുന്ദറിനെ കുറിച്ചും ബാല ഏറ്റവും പുതിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. അമൃതയുമായി വേർപിരിയാനുള്ള കാരണം ഇതുവരെയും ബാലയോ അമൃതയോ എവിടെയും പരസ്യപ്പെടുത്തിയിരുന്നില്ല. എന്താണ് കാരണമെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബാല അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ.

താൻ കാണാൻ പാടില്ലാത്തത് കണ്ടുവെന്നാണ് അമൃതയുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. ‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തിൽ ആയിരിക്കുമ്പോഴോ സംസാരിക്കാൻ പാടില്ല.’

‘എന്നാലും ഞാൻ പറയാം കാണാൻ പാടില്ലാത്ത കാഴ്ച ഞാൻ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികൾ എന്നിവയ്ക്കൊക്കെ ഞാൻ ഭയങ്കര ഇംപോർട്ടൻസ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല.’

‘ഇനി എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അന്ന് ഞാൻ തളർന്നുപോയി. എല്ലാം തകർന്നു ഒരു സെക്കന്റിൽ. അതോടെ ഫ്രീസായി. മൂന്ന് പേര് എസ്കേപ്പാവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. തനിക്ക് മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും ബാല പറയുന്നു. ‍

മകൾ കാരണമാണ് ഒന്നും പറയാതിരുന്നത്. എനിക്ക് മകനായിരുന്നുവെങ്കിൽ എല്ലാം ചിത്രങ്ങൾ അടക്കം കാണിച്ചേനെ എന്നാണ് ബാല പറഞ്ഞത്. പിന്നീട് ​ഗോപി സുന്ദറിനെ കുറിച്ചാണ് ബാല സംസാരിച്ചത്. തന്റെ വീട്ടിലേക്ക് എപ്പോൾ വേണെങ്കിലും വരാം പക്ഷെ ഗോപി സുന്ദറിന്റെ വീട്ടിൽ പോകാൻ ധൈര്യമുണ്ടോയെന്നാണ് വനിതാ മാധ്യമപ്രവർത്തകയോട് ബാല ചോദിച്ചത്. ​

‘ഗോപി സാർ വേറെ ലോകത്തിലാണ്. ​എവിഡൻസ് എന്റെ കയ്യിലുണ്ട്. ​ഗോപി സുന്ദറിനെ ഞാൻ വിളിച്ചിരുന്നു. നല്ല ഭം​ഗിയായിട്ട് ഞാൻ സംസാരിച്ചു. ഇനി ഇങ്ങനത്തെ കാര്യങ്ങൾ നടക്കുമെന്ന് അറിഞ്ഞാൽ ഞാൻ പോലീസിന് വേണ്ടി വെയിറ്റ് ചെയ്യില്ല. എനിക്കും ഒരു മകളുണ്ടെന്നാണ് ബാല പറഞ്ഞത്. ​ഗോപി സുന്ദർ തന്നെ പ്രൊഫഷണലി ചതിച്ചിട്ടുണ്ടെന്നും’, ബാല പറയുന്നു.

മകളെ വിരളമായി മാത്രമെ ബാലയ്ക്ക് കാണാൻ സാധിക്കാറുള്ളു. കരൾ രോ​ഗം മൂർച്ഛിച്ച് ബാല ആശുപത്രിയിൽ അത്യാസന്നനിലയിലായിരുന്നപ്പോൾ അമൃത മകളെയും കൊണ്ട് ബാലയെ കാണാൻ എത്തിയിരുന്നു. അമൃത സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ്. അമൃതയുമായി വേർപിരിഞ്ഞശേഷം ബാല രണ്ട് വർഷം മുമ്പാണ് ഡോക്ടറായ എലിസബത്തിനെ വിവാ​ഹം ചെയ്തത്. ഇന്ന് ബാലയുടെ പിറന്നാൾ ആയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോ ബാല പങ്കിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *