കൊല്ലം സ്വദേശിനി അജ്മാനിൽ നിര്യാതയായി

കൊല്ലം തൃക്കടവൂർ അശോകന്‍റെ മകൾ റോജ മോൾ (43) അജ്മാനിൽ നിര്യാതയായി. ശനിയാഴ്ച അജ്‌മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജ്മാനിൽ സെവൻ ഹാർവെസ്റ്റ് കമ്പനിയിലെ സെയിൽസിൽ ജോലി ചെയ്തുവരികയായിരുന്നു. മകൾ: മേഘ. അമ്മ: പ്രസന്ന സുകുമാരൻ. അഷ്റഫ് താമരശ്ശേരി, ലിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *