96% പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് മുൻഗണനയുമായി ഹോട്ട്പാക്ക് സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ട്

96% പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് മുൻഗണനയുമായി ദുബായ് ആസ്ഥാനമായ ഭക്ഷണ പാക്കേജിംഗ് നിർമാണ കമ്പനി ഹോട്ട്പാക്ക് ഗ്ലോബൽ സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ട് പുറത്തിറക്കി. ഗ്‌ളോബല്‍ റിപ്പോര്‍ട്ടിംഗ് ഇനിഷ്യേറ്റീവ് (ജിആര്‍ഐ) സാക്ഷ്യപ്പെടുത്തിയ കമ്പനിയുടെ ആദ്യ സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ട് സുതാര്യത, ഉത്തരവാദിത്തം, സുസ്ഥിര ബിസിനസ് സംവിധാനങ്ങൾ എന്നീ പ്ലോസികൾ ബിസിനെസ്സിൽ നടപ്പിലാക്കുന്നതിൽ ഹോട്ട്പാക്കിന്റെ പ്രതിബദ്ധതയക്കുള്ള അംഗീകാരമാണിതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ഹോട്ട്പാക്കിന്റെ 96 ശതമാനം ഉല്‍പന്നങ്ങളും പരിസ്ഥിതി സൗഹൃദമാണെന്നും, ഹരിത-സുസ്ഥിര ഭാവി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അതിന്റെ സുപ്രധാന പങ്ക് ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.റെസ്‌പോണ്‍സിബ്ള്‍ കോര്‍പറേറ്റ് സിറ്റിസണ്‍ഷിപ്പ് (ആര്‍സിസി) വ്യവസ്ഥകൾ പിന്തുടരുന്ന സ്ഥാപനമായി ഹോട്ട്പാക്ക് വ്യവസായ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു.

ഉയര്‍ന്ന പരിസ്ഥിതി, സാമൂഹിക, കോർപ്പറേറ്റ് ഭരണ നിലവാരം കൈവരിക്കാനുള്ള തങ്ങളുടെ അര്‍പ്പണ ബോധത്തിന്റെ തെളിവാണ് ജിആര്‍ഐ സര്‍ട്ടിഫിക്കേഷനെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് എംഡി അബ്ദുല്‍ ജബ്ബാര്‍ പിബി പറഞ്ഞു.ഈ പ്രക്രിയയിലുടനീളം ഓരോ ടീമംഗങ്ങള്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, സ്ഥാപനത്തിന്റെ നിലവാരം ഉയര്‍ത്താനും സുസ്ഥിര പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് സംഭാവനയാവാനും സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം, ഉപഭോകൃത് സുരക്ഷാ,സാമൂഹിക പ്രതിബദ്ധത തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ അവയുടെ സ്വാധീനം മനസ്സിലാക്കാനും വ്യക്തമാക്കാനും ബിസിനസുകളെയും സര്‍ക്കാറുകളെയും സ്ഥാപനങ്ങളെയും സഹായിക്കുന്നതില്‍ അന്താരാഷ്ട്ര സ്വതന്ത്ര നിലവാര സ്ഥാപനമായ ജിആര്‍ഐ സുപ്രധാന പങ്ക് വഹിക്കുന്നു. ഹോട്ട്പാക്കിന്റെ ജിആര്‍ഐ സര്‍ട്ടിഫിക്കേഷന്‍ അതിന്റെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ചകള്‍ പങ്കാളികള്‍ക്ക് നല്‍കുന്നതാണ്.

പാരിസ്ഥിതിക ആഘാതം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഹോട്ട്പാക്കിന്റെ സമര്‍പ്പണത്തെ റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു. പരിസ്ഥിതി സൗഹൃദ സാമഗ്രികളും പാക്കേജിംഗ് സൊല്യൂഷനുകളും നിര്‍മിക്കുന്നതിലും ബയോ ഡീഗ്രേഡബിള്‍ പ്‌ളാസ്റ്റിക്കുകള്‍, റീസൈക്കിള്‍ ചെയ്ത ഉള്ളടക്കം, സസ്യാധിഷ്ഠിത പാക്കേജിംഗ് എന്നിവ ഉള്‍പ്പെടുത്തുന്നതിലും കമ്പനി മുന്‍നിരയിലാണ്. ശക്തമായ എച്ച്എസിസിപി ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റവും സുസ്ഥിര നിര്‍മാണം, മികവ്, നേതൃത്വം എന്നിവയില്‍ ഒമ്പത് അംഗീകാരങ്ങളുമുണ്ട്.

പരിസ്ഥിതി ബോധമുള്ള ഭക്ഷണ പാക്കേജിംഗ് സൊല്യൂഷനുകള്‍ക്കായുള്ള പ്രത്യേക ഇക്കോ റീറ്റെയ്ൽ സ്റ്റോറും ഹോട്ട്പാക്ക് നടത്തിവരുന്നു. ഹോട്ട്പാക്കിന്റെ സാമൂഹിക സംരംഭങ്ങളിലെ താക്ക പദ്ധതിയില്‍ 1.2 ദശലക്ഷം ദിര്‍ഹം നിക്ഷേപം, ബിസിനസില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കല്‍, സാമൂഹിക ക്ഷേമത്തിനായി റമദാനില്‍ 2 ദശലക്ഷം ഭക്ഷണ പായ്ക്കുകളുടെ വിതരണം എന്നിവ ഉള്‍പ്പെടുന്നു. രണ്ടു വർഷമായി തുടർന്ന് വരുന്ന ‘ഹോട്ട്പാക്ക് ഹാപിനസ് പ്രോഗ്രാം’ കമ്പനിയുടെ ജീവനക്കാരുടെയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ അർഹരായവരുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *