സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തി

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തി. നവംബർ മാസത്തിൽ 1014 കോടി റിയാൽ വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 കോടി റിയാൽ, ആകെ തുകയുടെ നാല് ശതമാനം കുറവാണ്. തൊട്ട് മുമ്പത്തെ മാസത്തെ പണമിടപാടികനെക്കാൾ 76 കോടിയുടെ കുറവും നവംബറിൽ രേഖപ്പെടുത്തി.

എന്നാൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, സെപ്തംബർ മാസത്തെക്കാൾ മെച്ചപ്പെട്ട പണമിടാപാടാണ് നവംബറിലുണ്ടായത്. സൗദിയിലേക്കുള്ള കുടുംബ, ടൂറിസ്റ്റ്, ഉംറ വിസകളിൽ വരുത്തിയ മാറ്റവും നിക്ഷേപ ബിസിനസ് സംരഭങ്ങളിൽ വിദേശികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുങ്ങിയതും പണമയക്കുന്നതിൽ കുറവ് അനുഭവപ്പെടാൻ കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *