മോദിക്കെതിരെ വിമർശനവുമായി ഡിഎംകെ മുഖപത്രം

തമിഴ്നാട്ടിലെ പ്രളയക്കെടുതിയിൽ കേന്ദ്ര സഹായം വൈകുന്നതിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം. തമിഴ്നാട്ടിലെത്തിയിട്ടും പ്രളയമേഖലകൾ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ നരേന്ദ്രമോദി തയ്യാറായില്ലെന്ന് ഡിഎംകെ മുഖപത്രം ‘മുരശൊലി’ കുറ്റപ്പെടുത്തി.

ഗുജറാത്തിൽ പ്രളയം ഉണ്ടായ ദിവസം തന്നെ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കുകയും കോടികളുടെ കേന്ദ്രസഹായം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ചെന്നൈയിൽ പ്രളയം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും മോദിയുടെ അവഗണന തുടരുകയാണെന്നും മുരശൊലി മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *