ഏഷ്യൻ കപ്പ് ടൂർണമെന്റ് ടിക്കറ്റുകൾ കൈവശമുള്ളവർക്ക് സൗജന്യ മെട്രോ യാത്ര അനുവദിക്കും

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.

ഈ അറിയിപ്പ് പ്രകാരം 2024 ജനുവരി 12 മുതൽ ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം സ്റ്റേഷനുകളിൽ സാധുതയുള്ള ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകളുമായി (അതാത് ദിവസത്തെ മത്സരത്തിന്റെ ടിക്കറ്റുകൾ, അല്ലെങ്കിൽ നടക്കാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളായിരിക്കണം) എത്തുന്നവർക്ക് സൗജന്യ ഡേ പാസ് ലഭിക്കുന്നതാണ്.

ഈ ഡേ പാസ് ഉപയോഗിച്ച് കൊണ്ട് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്കും മറ്റ് പ്രധാന സ്ഥലങ്ങളിലേക്കും എത്തിച്ചേരാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *