പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ പദ്ധതി; സൗദിയും ഈജിപ്തും ധാരണയിലെത്തി

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ പദ്ധതി സ്ഥാപിക്കുന്നതിന് സൗദിയും ഈജിപ്തും ധാരണയിലെത്തി. 150 കോടി ഡോളര്‍ ചെലവഴിച്ച് സ്ഥാപിക്കുന്ന പദ്ധതി വഴി 1.1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. പദ്ധതി വഴി 2.4 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

സൗദി കമ്പനിയായ എ.സി.ഡബ്ല്യു.എയാണ് ഈജിപ്ഷ്യന്‍ സര്‍ക്കാരുമായി കരാറില്‍ ഒപ്പ് വച്ചത്. ഗള്‍ഫ് ഓഫ് സൂയസ്, ജബല്‍ അല്‍ സെയ്റ്റ് മേഖലകളിലാണ് പദ്ധതി സ്ഥാപിക്കുക. കടല്‍ത്തീര കാറ്റില്‍ നിന്നുമാണ് ഊര്‍ജം ഉല്‍പാദിപ്പിക്കുന്നത്.

ഒപ്പം 8,40,000 ടണ്‍ ഇന്ധനം ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി വഴി ഈജിപ്തിലെ പത്ത് ലക്ഷം വീടുകളില്‍ വൈദ്യുതി ഉറപ്പ് വരുത്താന്‍ സാധിക്കും. ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി, ഈജിപ്തിലെ സൗദി അംബാസിഡര്‍ അബ്ദുറഹ്മാന്‍ സാലേം എന്നിവര്‍ കരാര്‍ കൈമാറ്റ ചടങ്ങില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *