കടലിനു നടുവിൽ സാഹസിക വിനോദ സഞ്ചാരമൊരുക്കി സൗദി

കടലിനു നടുവിൽ സാഹസിക വിനോദ സഞ്ചാരത്തിന് സാഹചര്യമൊരുക്കി സൗദി അറേബ്യ. ദി റിഗ് എന്നപേരിൽ ആഗോള സഹാസിക കേന്ദ്രം സ്ഫാപിക്കുന്നതിന് ധാരണയായി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ള ഓയിൽ പാർക്ക ഡവലപ്പ്മെന്റാണ് കേന്ദ്രമൊരുക്കുന്നത്. സമുദ്ര കായിക വിനോദങ്ങളെയും സാഹസിക വിനോദങ്ങളെയും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായകരമാകുന്നതാണ് പദ്ധതി. പദ്ധതി വഴി സ്വദേശികൾക്ക് വലിയ തൊഴിലവസരങ്ങളും ഒരുങ്ങും.

ദി റിഗ് എന്ന എന്ന പേരിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിനുള്ള മാസ്റ്റർ പ്ലാൻ പുറത്തിറക്കി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള ഓയിൽ പാർക്ക് ഡവലപ്പ്മെന്റാണ് നിർമ്മാണം നടത്തുക. അൽജരീദ് ദ്വീപിനും അറേബ്യൻ ഉൾക്കടലിലെ അൽബരി എണ്ണപ്പാടത്തിനും സമീപമായാണ് കേന്ദ്രം സ്ഥാപിക്കുക.

പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം ഒമ്പതു ലക്ഷം സന്ദർശകരെ കേന്ദ്രത്തിലേക്ക് ആകർഷിക്കും. ഹോട്ടലുകളും റെസ്റ്റോറന്റുകളുമടങ്ങുന്ന ബൃഹത്ത് പദ്ധതിയായിരിക്കും ദി റിഗ്, അഡ്വഞ്ജർ ഗെയിമുകളും അനുഭവങ്ങളും സമ്മാനിക്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആഗോള കേന്ദ്രമായിരിക്കും കേന്ദ്രമെന്ന് കമ്പനി സി.ഇ.ഓ റാഇദ് ബഖ്റജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *