വേൾഡ് മലയാളികൗൺസിൽ മിഡിലീസ്റ്റ് കായികമേള ജനുവരി28 ന്

ഡബ്ലിയു.എം.സി. മിഡിലീസ്റ്റ് റീജിയൻ സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് 2024 ഞായറാഴ്ച ദുബായ് ഡാന്യുബ് സ്പോർട്സ് വേൾഡിൽ നടക്കും. മിഡിലീസ്റ്റ് റീജിയന്റെ ഐക്യദാർഢ്യം കൂടുതൽ ഉട്ടിയുറപ്പിക്കുന്നതിന്റ ഭാഗമായി മിഡിലീസ്റ്റിലെ പതിമൂന്ന് പ്രൊവിൻസുകളിലും സ്പോർട്സ് ഡേ പതാകകൾ കഴിഞ്ഞ ദിവസങ്ങളിൽ മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കേട്ടത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സ്പോർട്സ് ഡേ ജനറൽ കൺവീനർ സി. യു. മത്തായി, ഗ്ലോബൽ വി.സി.വർഗീസ് പനക്കൽ, മീഡിയ ഫോറം സെക്രട്ടറി വി.എസ്‌.ബിജുകുമാർ അൽ ഐൻ പ്രൊവിൻസ് പ്രസിഡന്റ്‌ ജാനറ്റ് വർഗീസ്, എന്നിവരുടെ നേതൃത്വത്തിൽ കൈമാറിയിരുന്നു.

അൽഐൻ പ്രൊവിൻസിൽ നിന്നാരംഭിച്ച് അബുദാബി, ദുബായ്, അൽകോബാർ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ, ഷാർജ എന്നീ പ്രൊവിൻസുകളിലാണ് പതാക എത്തിച്ചത്. അംഗങ്ങളിലെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം ഉറപ്പ് വരുത്താൻ വരും വർഷങ്ങളിലും ഇത്തരം കായിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഗ്ലോബൽ അംബാസിഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. നാളെ നടക്കുന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ്‌ തോമസ് മൊട്ടക്കൽ എന്നിവർ മുഖ്യ അതിഥിയായിരിക്കും.

ഗ്ലോബൽ വൈസ് പ്രസിഡന്റ്മാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ.ബിജു, വനിതാ ഫോറം ചെയർപേഴ്സൺ ഇസ്തർ ഐസക്, ഗ്ലോബൽ, റീജിയൻ, വിവിധ പ്രൊവിൻസുകളിലെ ഭാരവാഹികളുമാണ് പരിപാടികൾക്ക് ഏകോപനം നടത്തുന്നത്. റോഷൻ, സിജു മുവേരി, റോബിൻ ഫിലിപ്പ്, റാണി ലിജേഷ്, രേഷ്മ, മിലാന എന്നിവർ പ്രധാന സംഘടകരാണ്. ടീം വിഷ്വൽ സെലൂഷൻസ്, ടോഷിബ, ഓസിസ് കൂൾ ആൻഡ് ഹീറ്റ് സൊല്യൂഷൻസ്, മെറ്റൽ ക്രാഫ്റ്റ് അൽ ഐൻ , മെട്രോ കോൺട്രാക്ടിങ്, മലബാർ ഗോൾഡ് ആന്റ് ഡൈമൻഡ്‌സ് ,റൂബികൊൺ, പവർ മാക്സ് എലെക്ട്രിക്കൽ, ഡോറിൻ ഹെയർ റിമോവൽ, റോമാനോ വാട്ടർ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നിവരാണ് പ്രധാന പ്രയോജകർ. അഞ്ഞൂറോളം കായിക താരങ്ങളാണ് സ്പോർട്സ് ഇനങ്ങൾക്കും ഫുഡ്‌ബോൾ, ക്രിക്കറ്റ്‌, ബാഡ്മിന്റൺ, വടംവലി തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്നും മിഡിലീസ്റ്റ് സ്പോർട്സ് ഡേ ജനറൽ കൺവീനർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *