കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിന് പിന്നാലെ കർണാടകയും

കേന്ദ്ര അവഗണനയ്ക്കെതിരെ ദില്ലിയിൽ സമരവുമായി കർണാടക സർക്കാരും രം​ഗത്ത്. ബുധനാഴ്ച ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന വിവരങ്ങളാണ് പുിറത്തു വരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും.

കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളും ദില്ലിയിലെ സമരത്തിൻ്റെ ഭാഗമാകുമെന്നാമണ് അറിയാൻ സാധിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനം കടുത്ത അവഗണന നേരിടുന്നെന്ന് ആരോപണം ശക്തമായി നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *