ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങവെ മലയാളി തീർത്ഥാടക വിമാനത്തിൽ വച്ച് മരിച്ചു

ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെ തീർഥാടക വിമാനത്തിൽ മരിച്ചു. പത്തനംതിട്ട ചാത്തന്‍തറ പാറേല്‍ വീട്ടില്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തിൽ മടങ്ങുന്നതിനിടെ ശ്വാസ തടസമുണ്ടാവുകയായിരുന്നു. ഉടന്‍ വിമാനത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനത്തിൽ വെച്ചുതന്നെ മരിക്കുകയായിരുന്നു.കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മരണം.

ജനുവരി 21ന് മുവാറ്റുപുഴയിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. കൂടെ ബന്ധുക്കൾ ഉണ്ടായിരുന്നില്ല. അങ്കമാലി ലിറ്റില്‍ ഫ്‌ളവർ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ഭർത്താവ്: അബ്ദുല്‍ കരീം, മക്കള്‍: സിയാദ്, ഷീജ.

Leave a Reply

Your email address will not be published. Required fields are marked *