ഞായറാഴ്ച മുതൽ ഒമാനിൽ മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദത്തെ തുടർന്ന് ഞായറാഴ്ച മുതൽ ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ മഴ തുടരും. തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലാകും കൂടുതൽ മഴയെത്തുക. മസ്‌കത്ത് ഉൾപ്പെടെ മറ്റിടങ്ങളിൽ അന്തരീക്ഷം മേഘാവൃതമാകും. ബുറൈമിയിൽ പുലർച്ചെ മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *