ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഇടം നേടി ഗൾഫിലെ മൂന്ന് കമ്പനികൾ

ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഇടം നേടി ഗൾഫിലെ മൂന്ന് കമ്പനികൾ. എമിറേറ്റ്‌സ് എയർലൈൻ, ഇത്തിഹാദ് എയർവേസ്, ഖത്തർ എയർവേസ് എന്നിവയാണ് പട്ടികയിൽ ഇടം നേടിയത്. എയർലൈൻ സുരക്ഷ-ഉൽപന്ന റേറ്റിങ് അവലോകന വെബ്സൈറ്റായ എയർലൈൻ റേറ്റിങ്സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

25 എയർലൈനുകളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ എയർ ന്യൂസിലൻഡാണ് ഒന്നാമത്. നാലാം സ്ഥാനത്താണ് ഇത്തിഹാദ്. ഖത്തർ അഞ്ചാം സ്ഥാനത്തും എമിറേറ്റ്സ് ആറാം സ്ഥാനത്തുമാണ്. ഇത്തിഹാദ് എയർവേസിൻറെ ആസ്ഥാനം അബൂദബിയും എമിറേറ്റ്സിൻറേത് ദുബൈയിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *