രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ ചെറിയ രീതിയിലുള്ള പൊടിക്കാറ്റ് ഈ ആഴ്ചയും തുടരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 18-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതോടൊപ്പം ഈ ആഴ്ചയിൽ രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറയാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 26 നോട്ട് വരെ വേഗത്തിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇത് തുറസ്സായ മേഖലകളിൽ പൊടിക്കാറ്റായി മാറാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാമെന്നും, 14 അടിവരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
مساء الخير
غبار خفيف إلى غبار مثار على بعض المناطق أحياناً ، بارد نسبياً إلى بارد ليلاً . الرياح شمالية غربية معتدلة – نشطة / قوية على بعض المناطق أحياناً.#قطرGood evening
Slight dust to blowing dust at places at times, relatively cold to cold by night . The wind is… pic.twitter.com/w7x4wGRPOx— أرصاد قطر (@qatarweather) February 18, 2024