പുതിയ ഓഫറുമായി എയർ ഇന്ത്യാ എക്സ്പ്രസ്; ബാഗേജ് അലവൻസ് കൂട്ടി

ലഗേജ് ഇല്ലാതെയാണോ യാത്ര ചെയ്യുന്നത്. എങ്കില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. എക്സ്പ്രസ് ലൈറ്റ് ഫെയര്‍ ടിക്കറ്റ് നിരക്കിളവ് ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.

വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് എയര്‍ലൈന്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്. ‘ഫ്ലൈ ആസ് യു ആര്‍’ എന്ന ക്യാമ്പയിന്‍ വഴിയാണ് ‘ലൈറ്റ് ഫെയേഴ്സ്’ ഓഫര്‍ നല്‍കുന്നത്. എയര്‍ലൈന്‍റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും. ലഗേജ് ഇല്ലാതെ എത്തുന്ന യാത്രക്കാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ എക്സ്പ്രസ് കൗണ്ടറിലൂടെ അതിവേഗം ചെക്ക-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കിൽ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും യാത്രാ തീയതി മാറ്റാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവയ്ക്ക് ഫീസ് നല്‍കണം.

സീസണ്‍ അനുസരിച്ച് സാധാരണ ടിക്കറ്റ് നിരക്കില്‍ നിന്ന് 10 ദിര്‍ഹം മുതല്‍ 60 ദിര്‍ഹത്തിന്‍റെ വരെ ഇളവാണ് ലഭിക്കുക. ഇതിന് പുറമെ സൗജന്യ ക്യാബിൻ ബാഗേജ് അലവന്‍സ് ഏഴിന് പകരം 10 കിലോ ലഭിക്കും. യുഎഇയിൽ നിന്ന് 16 സെക്ടറുകളിലേക്കായി ആഴ്ചയിൽ 195 വിമാന സർവീസാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇതിൽ 80 സർവീസും ദുബായിലേക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *