ന്യൂനമർദം; ഒമാനിൽ വീണ്ടും മഴ വരുന്നു, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ

ന്യൂനമർദം രൂപപ്പെടുന്നതിൻറെ ഭാഗമായി രാജ്യത്ത് ഞായറാഴ്ച മുതൽ ബുധനാഴ്ചവരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ഒമാൻ കടലിൻറെ തീരപ്രദേശങ്ങൾ, അൽ ഹജർ പർവതനിരകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. കാറ്റിൻറെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. കടൽ പ്രക്ഷുബ്ധമാകും. പടിഞ്ഞാറൻ മുസന്ദം, ഒമാൻ കടൽതീരങ്ങൾ എന്നിവിടങ്ങളിൽ തിരമാലകൾ 1.5 മുതൽ 2.5 മീറ്റർവരെ ഉയർന്നേക്കും.

തെക്കുകിഴക്കൻ കാറ്റിൻറെ ഭാഗമായി മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിപടലം ഉയരാനും സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ചയെ ബാധിക്കാം. ആവശ്യമായ മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *