ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത വിദ്യാർഥിനിയുടെ കരണത്തടിച്ചു; യുവാക്കൾക്കെതിരെ കേസ്

തൊടുപുഴയിൽ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാർഥിനിയെ അപമാനിക്കുകയും കരണത്തടിക്കുകയും ചെയ്തതായി പരാതി. ഒപ്പമുണ്ടായിരുന്ന സഹപാഠികൾക്കും മർദനമേറ്റു. നാലു പേർക്കെതിരെ കേസെടുത്തതായി തൊടുപുഴ പൊലീസ് അറിയിച്ചു.

മൂവാറ്റുപുഴയിലെ കോളജിൽ നിന്നുള്ള വിദ്യാർഥികൾ തൊടുപുഴയിൽ വടംവലി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഇവരിൽ വിദ്യാർഥിനിയും മൂന്ന് സഹപാഠികളും മങ്ങാട്ടുകവലയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തി. റസ്റ്ററന്റിലുണ്ടായിരുന്ന നാലു യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ ദേഹത്ത് തട്ടി. പെൺകുട്ടി പ്രതികരിച്ചതോടെ യുവാക്കൾ അസഭ്യം പറഞ്ഞെന്നും കരണത്തടിച്ചെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവാക്കളിൽ ഒരാൾ കത്തി വീശിയപ്പോൾ ഒരു വിദ്യാർഥിയുടെ മൂക്കിനു മുറിവേൽക്കുകയും ചെയ്തു. പ്രതികളിൽ ഒരാൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടയും കാപ്പ നിയമപ്രകാരം ജയിലിൽ കഴിഞ്ഞയാളാണെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *