മസ്കറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകൾ സംബന്ധിച്ച അറിയിപ്പ്

മസ്കറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകൾ സംബന്ധിച്ച്‌ മസ്കറ്റ് ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, മസ്കറ്റ് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകളിലെ തെരുവുകൾ വ്യക്തമാക്കിയിട്ടുണ്ട്. പാർപ്പിട ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളിൽ വാണിജ്യപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് പ്രകാരമാണിത്.

മസ്കറ്റ് ഗവർണറേറ്റിലെ താഴെ പറയുന്ന റെസിഡൻഷ്യൽ തെരുവുകളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്:

മസൂൻ സ്ട്രീറ്റ്, സീബ്.

അൽ ബറകാത് സ്ട്രീറ്റ്, സീബ്.

അൽ സുറൂർ സ്ട്രീറ്റ്, സീബ്.

അൽ മവേല സൗത്തിലെ അൽ റൌണ്ട്എബൗട്ട്, അൽ ഇസിദർ റൌണ്ട്എബൗട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന സ്ട്രീറ്റ്.

അൽ മവേല സൗത്തിലെ അൽ ഇസിദർ റൌണ്ട്എബൗട്ട് മുതൽ അൽ തമീർ സ്ട്രീറ്റ് വരെയുള്ള തെരുവ്.

അൽ ഹൈൽ നോർത്തിലെ അൽ ഇശാറാഖ് റൌണ്ട്എബൗട്ട്, അൽ റൗദ റൌണ്ട്എബൗട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന സ്ട്രീറ്റ്.

അൽ നുസ്ഹാ റൌണ്ട്എബൗട്ട്, അൽ നൗറ റൌണ്ട്എബൗട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന ഫസ്റ്റ് ഇൻഡസ്ട്രിയൽ റൌണ്ട്എബൗട്ട് വരെയുള്ള തെരുവ്.

അൽ അസൈബ നോർത്ത് സ്ട്രീറ്റ്, ബൗഷർ.

നവംബർ 18 സ്ട്രീറ്റ്, ബൗഷർ.

അൽ ദ്യഫാ സ്ട്രീറ്റ് മുതൽ അൽ ശിഫ സ്ട്രീറ്റ് ജംഗ്‌ഷൻ വരെ, ബൗഷർ.

കോളേജ് സ്ട്രീറ്റ്, അൽ ഖുവൈർ, ബൗഷർ

അൽ ഖുവൈർ സൗത്ത് സ്ട്രീറ്റ്, ബൗഷർ.

അൽ ഇൻഷിറാഹ് സ്ട്രീറ്റ്, ബൗഷർ.

അൽ ഖർജിയാഹ് സ്ട്രീറ്റ്, ബൗഷർ.

അൽ അമീറത്, മസ്കറ്റ്.

സീഹ്‌ അൽ ദാബി സ്ട്രീറ്റ്, മസ്കറ്റ്.

ഹത്തത് വാദി സ്ട്രീറ്റ്, മസ്കറ്റ്.

ഖുറിയാത്, മസ്കറ്റ്.

ഖുറിയാത് ഫോർട്ട് വരെയുള്ള മെയിൻ street, മസ്കറ്റ്.

ദാഗ്മാർ സ്ട്രീറ്റ്, മസ്കറ്റ്.

ഒമാൻ ഓയിൽ സ്റ്റേഷൻ മുതൽ ശരിയാ വരെയുള്ള ഹൈൽ അൽ ഖാഫ് സ്ട്രീറ്റ്, മസ്കറ്റ്.

കോസ്റ്റ് സ്ട്രീറ്റ്, മസ്കറ്റ്.

മിസ്ഫാഹ് സ്ട്രീറ്റ്, മസ്കറ്റ്.

ദിബാബ് മുതൽ ഫിൻസ് വരെയുള്ള മെയിൻ സ്ട്രീറ്റ്, മസ്കറ്റ്.

മത്രാ, മസ്കറ്റ്.

അൽ നഹ്ദ സ്ട്രീറ്റ്, മസ്കറ്റ്.

ഏതാനം വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഇത്തരം മേഖലകളിലെ കെട്ടിടങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *