കുവൈത്തിലെത്തിയ സൗദി ഇൻഫർമേഷൻ മന്ത്രി സൽമാൻ യൂസഫ് അൽ ദോസരിയെയും പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് സ്വീകരിച്ചു. സെയ്ഫ് പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്തും സൗദിയും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി ബന്ധങ്ങളും ഇരുവരും പങ്കുവെച്ചു.
കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി, കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.