പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് 15ന് പാലക്കാട്ട് നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ എൻ.ഡി.എ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ മറ്റു പരിപാടികളുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും
