‘കരുണാകരനെ സ്നേഹിക്കുന്ന പലരും ബിജെപിയിലേക്ക് ഇനിയും വരാനുണ്ട്’ ; തമ്പാനൂർ സതീഷ്

കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം മൂലമാണ് ബിജെപിയിലേക്ക് പോയതെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ലയിച്ച തമ്പാനൂര്‍ സതീഷ്. ഡിസിസി മുൻ ജനറല്‍ സെക്രട്ടറി ആയിരുന്നു തമ്പാനൂര്‍ സതീഷ്.

കോൺഗ്രസ് നേതൃത്വത്തിന്‍റെ തെറ്റായ പ്രവണതകൾക്കെതിരായ പ്രതിഷേധം കൂടിയാണ് തന്‍റെ ബിജെപി പ്രവേശം, കെ കരുണാകരനെ സ്നേഹിക്കുന്നവർ ബിജെപിയിലേക്ക് ഇനിയും വരുമെന്നും തമ്പാനൂര്‍ സതീഷ്.

ഇന്ന് രാവിലെയാണ് തലസ്ഥാനത്ത് തമ്പാനൂര്‍ സതീഷ്, മുൻ ഡിസിസി ജനറല്‍ സെക്രട്ടറി ഉദയൻ, കേരള സ്പോര്‍ട്സ് കൗൺസില്‍ മുൻ അധ്യക്ഷ പത്മിനി തോമസ്, മകൻ ഡാനി ജോൺ സെല്‍വൻ എന്നിവര്‍ ബിജെപിയിലേക്ക് ചേര്‍ന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതുതായി പാര്‍ട്ടിയിൽ ചേര്‍ന്നവര്‍ക്ക് സ്വീകരണവും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *