‘മോദിയുടെ ഗ്യാരണ്ടി, ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടി, പ്രസംഗത്തിൽ കേരളം വീഴില്ല’: തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗ്യാരണ്ടി’ ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടിയാണെന്ന് ശശി തരൂർ എംപി. കേരള വികസനത്തിന് ബിജെപി ഒന്നും സംഭാവന ചെയ്തിട്ടില്ല, മോദിയുടെ ഗ്യാരണ്ടി പ്രസംഗത്തിൽ കേരളം വീഴില്ലെന്നും ശശി തരൂർ പറഞ്ഞു.

സമ്പന്നർക്ക് മോദിയുടെ ഗ്യാരണ്ടി ഉണ്ടായിട്ടുണ്ട്, സാധാരണക്കാർക്ക് ഉണ്ടായിട്ടില്ല, ഒരു വികസനവും തരാത്തവരെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക, പൗരത്വനിയമ ഭേദഗതി ബില്ലിലെ നിലപാട് തുടരും, വിഷയം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (ബിജെപി) പന്ന്യൻ രവീന്ദ്രൻ (എൽഡിഎഫ്) എന്നിവരുമായാണ് ശശി തരൂരിൻറെ മത്സരം. എതിരാളികൾ ആരായാലും അവരെ കുറച്ച് കാണുന്നില്ലെന്ന് നേരത്തെ തന്നെ ശശി തരൂർ വ്യക്തമാക്കിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *